ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന് നാളെ തുടക്കം. പാകിസ്താനിലും യുഎഇയിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ രണ്ടുഗ്രൂപ്പുകളിലായി എട്ടു ടീമുകളാണുള്ളത്. ആദ്യമത്സരത്തില്‍ പാകിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടും.
ഏകദിന ഫോര്‍മാറ്റിലെ വാശിയേറിയ പോരാട്ടത്തിനാണ് നാളെ മുതല്‍ തുടക്കമാകുന്നത്. പാകിസ്താനിലും യുഎഇയിലുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ എട്ടുടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ബി ഗ്രൂപ്പിലുമാണുള്ളത്. ഇതില്‍ അഫ്ഗാനിസ്താനാണ് ടൂര്‍ണമെന്റിലെ പുതുമുഖം. ആദ്യമായി മത്സരിക്കാനിറങ്ങുന്ന ടീം വലിയ പ്രതീക്ഷയിലാണ്.
ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നത്. ട്വന്റി ട്വന്റി-ഏകദിന പരമ്പരകളില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് രോഹിതും സംഘവും വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയിറങ്ങുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡും പാകിസ്താനും ഏറ്റുമുട്ടും.
ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ പരാജയത്തിന്റെ ക്ഷീണം മാറുക ലക്ഷ്യമിട്ടാണ് മുഹമ്മദ് റിസ്വാനും സംഘവും ഇറങ്ങുന്നത്. ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ന്യൂസിലാന്‍ഡ് ഇറങ്ങുമ്പോള്‍ ബാറ്റിങ്ങലും ബൗളിങ്ങിലും മികച്ച ഫോമിലുള്ള താരങ്ങളിലാണ് നായകന്‍ മിച്ചല്‍ സാന്റ്‌നറിന്റെ പ്രതീക്ഷ.
കരുത്തരായ ടീമുകള്‍ ആദ്യമത്സരത്തിനിറങ്ങുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ തുടക്കം മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.