Share this Article
പ്രോട്ടീസ് പടയെ അടിച്ചു പറത്തി സഞ്ജുവും തിലക് വർമ്മയും; ഇരുവർക്കും സെഞ്ചുറി; കൂട്ടുകെട്ടിൽ പിറന്നത് 210റൺസ്; ഇന്ത്യയ്ക്ക് മികച്ച സ്കോർ
വെബ് ടീം
posted on 15-11-2024
1 min read
CENTURI

ജൊഹാനസ്ബര്‍ഗ്‌: പ്രോട്ടീസ് പടയെ അടിച്ചു പറത്തി സഞ്ജുവും തിലക് വർമ്മയും.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തെയും നാലാമത്തെയും ടി20യില്‍ ഇരുവരും സെഞ്ചുറിയുമായി കത്തിപ്പടർന്നു.

ഒരു സെഞ്ചുറിക്കുശേഷം കഴിഞ്ഞ രണ്ടുമത്സരങ്ങളിലും നിറംകെട്ട സഞ്ജു സാംസണ്‍ വീണ്ടും ഫോമിലേക്കുയര്‍ന്നു. സെഞ്ചുറിയുമായി സഞ്ജു വീണ്ടും കളം നിറഞ്ഞു. 

28 പന്തില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി കുറിച്ചത്. പിന്നീട് 23 പന്തുകളെടുത്ത് സെഞ്ചുറിയിലെത്തി. അപ്പോഴേക്കും ടീം സ്‌കോര്‍ 250-ലുമെത്തി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറില്‍ സിക്‌സടിച്ച് സ്‌റ്റൈലിഷായാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. തുടര്‍ന്ന് 23 പന്തുകളിലാണ് സെഞ്ചുറിയിലേക്കെത്തിയത്. കോട്‌സിയെറിഞ്ഞ 18-ാം ഓവറില്‍ ജെറാള്‍ഡ് കോട്‌സിയുടെ ഓവറിലാണ് സഞ്ജുവിന്റെ സെഞ്ചുറി.

യാന്‍സന്റെ ആദ്യ ഓവറില്‍ കരുതലോടെ തുടങ്ങിയ സഞ്ജു, ജെറാള്‍ഡ് കോട്‌സിയെറിഞ്ഞ രണ്ടാം ഓവര്‍ മുതല്‍ ആക്രമണം തുടങ്ങി. ഒരു ഫോറും സിക്‌സുമായിരുന്നു സമ്പാദ്യം. യാന്‍സന്‍ വീണ്ടുമെത്തിയപ്പോള്‍ പക്ഷേ, സഞ്ജു ആദ്യ ഓവറിലെ മയം കാണിച്ചില്ല. സിക്‌സിന് പായിച്ചു. നാലാം ഓവറില്‍ സിപംലയെയും സിക്‌സും ഫോറും പായിച്ച് പ്രഹരിച്ചു.

ഇതിനിടെ തിലക് വര്‍മയും സെഞ്ചുറി നേടി. 41 പന്തിലാണ് തിലകിന്റെ നേട്ടം. ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയും ചേര്‍ന്നതാണ് തിലകിന്റെ ഇന്നിങ്‌സെങ്കില്‍ എട്ട് സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ സെഞ്ചുറി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories