വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് കിരീടപ്പോരാട്ടം. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്സിനെ തകര്‍ത്തായിരുന്നു മുംബൈയുടെ മുന്നേറ്റം. മലയാളി താരങ്ങളായ മിന്നു മണി ഡൽഹിക്കായും,സജന സജീവൻ മുംബൈക്കായും കളത്തിലിറങ്ങും.