ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് , സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇരു ടീമുകളും തമ്മിലുള്ള കഴിഞ്ഞ മത്സരത്തില്‍ മുംബൈയ്ക്കായിരുന്നു ജയം. ചെന്നൈയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മ ഫോമില്‍ തിരിച്ചെത്തിയതും മുംബൈയുടെ വിജയ സാധ്യതയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നുണ്ട്. അതേ സമയം പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള ഹൈദരാബാദിന് ജയം അനിവാര്യമാണ്. പ്ലേയോഫ് പ്രതീക്ഷകള്‍ നില നിര്‍ത്തണമെങ്കില്‍ പോലും ടീമിന് ഇനിയുള്ള എല്ലാ കളികളും ജയിച്ചേ തീരൂ.