ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. എട്ട് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. ബംഗളുരു ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 13 പന്ത് ബാക്കിനില്‍ക്കെ ഗുജറാത്ത് മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്ലറുടെയും 49 റണ്‍സെടുത്ത സായ് സുദര്‍ശന്റെയും ഇന്നിങ്സുകളാണ് ഗുജറാത്തിന് സീസണിലെ രണ്ടാം ജയം സമ്മാനിച്ചത്.
39 പന്തില്‍ നിന്ന് ആറു സിക്സും അഞ്ചു ഫോറുമടക്കം 73 റണ്‍സോടെ ബട്‌ലര്‍ പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 169 റണ്‍സാണെടുത്തത്. ലിവിങ്‌സ്റ്റണിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് ടീം ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ഗുജറാത്തിനായി മുഹമ്മദ് സിറാജ് മൂന്നും സായ് കിഷോര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.