ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് റണ്ണിന് തോല്‍പ്പിച്ചു. അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ ചെന്നൈയ്ക്ക് ജയിക്കാന്‍ 20 റണ്‍ മതിയായിരുന്നു. എന്നാല്‍ പേസര്‍ സന്ദീപ് ശര്‍മ എറിഞ്ഞ ഓവറില്‍ 13 റണ്ണെടുക്കാനേ സാധിച്ചുള്ളു. ഈ ഓവറില്‍ എം എസ് ധോണി പുറത്തായയോടെ ചെന്നൈ പ്രതീക്ഷ കൈവിട്ടു. രവീന്ദ്ര ജഡേജയ്ക്കും ജാമി ഓവര്‍ട്ടണും ലക്ഷ്യത്തിലെത്താനായില്ല. ആദ്യ ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നേരിടും. മത്സരം വൈകുന്നേരം 7.30 ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ.