Share this Article
ഏകദിനത്തില്‍ വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യൻ വനിതാ താരം; സ്മൃതി മന്ധാനക്ക് റെക്കോർഡ്
വെബ് ടീം
posted on 15-01-2025
14 min read
smirithi mandhana

രാജ്‌കോട്ട്: വനിതാ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഏകദിന സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ക്യാപ്റ്റന്‍ സ്മൃതി മന്ധാന. അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 70 പന്തില്‍ നിന്നാണ് മന്ധാന സെഞ്ച്വറി തികച്ചത്. 12 ബൗണ്ടറികളും ഏഴ് സിക്‌സറുകളും നേടി 135 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തില്‍ സെഞ്ച്വറി നേടിയ ഹര്‍മന്‍പ്രീത് കൗറിന്റെ റെക്കോര്‍ഡ് മന്ധാന തകര്‍ത്തു. ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറികളുടെ പട്ടികയില്‍ ഏഴാമതാണ് മന്ധാന.തന്റെ പത്താമത്തെ ഏകദിന സെഞ്ച്വറിയാണ് മന്ധാന നേടിയത്. വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയവരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ടിനൊപ്പം മന്ധാന മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗ് (15), ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സ് (13) എന്നിവരാണ് പട്ടികയില്‍ മുന്നില്‍.ഓപ്പണിങ് വിക്കറ്റില്‍ മന്ധാനയും പ്രതിക റാവലും ചേര്‍ന്ന് 233 റണ്‍സ് നേടി. ഏതൊരു വിക്കറ്റിലെയും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പാര്‍ട്ണര്‍ഷിപ്പ് ആണിത്.


അതേ സമയം  കളിക്കുന്ന ആറാം ഇന്നിംഗ്‌സില്‍ തന്നെ താരം സെഞ്ചുറി കണ്ടെത്തി പ്രതിക. 129 പന്തില്‍ 154 റണ്‍സായിട്ടാണ് പ്രതിക മടങ്ങിയത് . ഒരു സിക്‌സും 20 ഫോറും ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ഇന്നിംഗ്‌സ്. ആദ്യ ഏകദിനത്തില്‍ 67 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ 89 റണ്‍സും നേടിരുന്നു. വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരെ അരങ്ങേറ്റ ഏകദിനത്തില്‍ 40 റണ്‍സ് നേടിയ താരം രണ്ടാം ഏകദിനത്തില്‍ 76 റണ്‍സും അടിച്ചെടുത്തു. മൂന്നാം ഏകദിനത്തില്‍ 18 റണ്‍സ്. ആറ് മത്സരങ്ങള്‍ക്കിടെ 400 റണ്‍സ് മറികടക്കാനും പ്രതികയ്ക്ക് സാധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories