ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് മൂന്നരയ്ക്ക് ഹൈദരാബാദിലാണ് മത്സരം. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് നിരയില്‍ ട്രാവിസ് ഹെഡ്, സച്ചിന്‍ ബേബി, ഇഷാന്‍ കിഷന്‍, ഹെയിന്‍ റിച്ച് ക്ലാസന്‍ ഉള്‍പ്പെടെ താരങ്ങള്‍ ബാറ്റിങ്ങിലും ആദം സാംപ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ ബൗളിങ്ങിലും പ്രതീക്ഷ നല്‍കുന്നു. മറുവശത്ത് സഞ്ജു സാംസണ് പകരം റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്. ബാറ്റിങ്ങില്‍ സഞ്ജുവിനൊപ്പം യശ്വസി ജയ്‌സാള്‍, ഷിമ്‌റോന്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയ താരങ്ങള്‍ ബാറ്റിങ്ങില്‍ കരുത്താകും.