ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. രാത്രി ഏഴരയ്ക്ക് ബംഗളുരുവിലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബംഗളുരു മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. രണ്ടാം ജയമാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്. രജത് പാട്ടീദാര്‍ നയിക്കുന്ന ബംഗളുരു നിരയില്‍ വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ലിവിങ്സ്റ്റണ്‍ തുടങ്ങിയ താരങ്ങള്‍ ബാറ്റിങ്ങിലും ക്രുണാല്‍ പാണ്ഡ്യ, ജോഷ് ഹസല്‍വുഡ് എന്നിവര്‍ ബൗളിങ്ങിലും പ്രതീക്ഷ നല്‍കുന്നു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് നിരയില്‍ ജോസ് ബട്‌ലര്‍, സായി സുദര്‍ശന്‍ തുടങ്ങിയവരാണ് ബാറ്റിങ്ങില്‍ കരുത്ത്. മുഹമ്മദ് സിറാജ് നയിക്കുന്ന ബൗളിങ്ങ് നിരയില്‍ പ്രസിദ്ധ് കൃഷ്ണ, സായി കിഷോര്‍ എന്നിവര്‍ ടീമിന് പ്രതീക്ഷ നല്‍കുന്നു.