ഇംഗ്ലണ്ടിനെതിരായ ട്വന്റി ട്വന്റി പരമ്പര ഇന്ത്യയ്ക്ക്. പൂനെയില്‍ നടന്ന പരമ്പരയിലെ നാലാം മത്സരത്തില്‍ 15 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങില്‍ 166 റണ്‍സിന് ഇംഗ്ലണ്ട് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കായി ഹര്‍ഷിദ് റാണയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദുബെയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും അര്‍ധ സെഞ്ച്വറി പ്രകടനമാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.