ഇന്ത്യന്‍ പ്രിമീയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം നടക്കുക. ആദ്യ നാല് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രം നേടിയ മുംബൈ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിനെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയിരെയും തുടര്‍ച്ചയായ വിജയങ്ങളോടെയാണ് ആര്‍ സി ബി തങ്ങളുടെ വിജയത്തിന് തുടക്കം കുറിച്ചത്.