ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. സീസണിലെ മൂന്നാംജയം ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ സഞ്ജുവിനൊപ്പം യശ്വസി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം തുടരുന്നത് ടീമിന് പ്രതീക്ഷ നല്‍കുന്നു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് നിരയില്‍ ജോസ് ബട്‌ലര്‍, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, സായ് കിഷോര്‍ തുടങ്ങിയ താരങ്ങളാണ് കരുത്ത്. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്.