കോഴിക്കോട് കണ്ടംകുളങ്ങരയിലെ ഹോം സ്റ്റേയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് പരിശോധന നടത്തുകയായിരുന്നു. കണ്ടംകുളങ്ങരയിലെ ഹോംസ്റ്റേയിൽ എം.ഡി.എം.എ വൻതോതിൽ എത്തിച്ച് ചെറു പാക്കുകളിലാക്കി ആവശ്യക്കാർക്ക് വില്പന നടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്.