കോഴിക്കോട് കുന്ദമംഗലത്ത് എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. പ്രതികളിൽ നിന്നും 28 ഗ്രാം എംഡിഎംഎ പിടികൂടി. മുണ്ടിക്കൽതാഴം സ്വദേശി ഷാഹുൽ ഹമീദ്, പാലക്കോട്ട് വയൽ സ്വദേശി അതുൽ എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും കുന്ദമംഗലം പൊലീസും ചേർന്നാണ് സ്വകാര്യ ലോഡ്ജിൽ നിന്നും യുവാക്കളെ പിടികൂടിയത്. കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇവർ ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.