Share this Article
ഇന്ത്യാവിഷൻ ചാനലിനായി കടം വാങ്ങിയ കേസ്; ഒരുമാസത്തിനകം പണം മടക്കി നൽകിയില്ലെങ്കിൽ എം.കെ മുനീർ എംഎൽഎക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
വെബ് ടീം
posted on 25-01-2025
1 min read
INDIAVISION

കോഴിക്കോട്: ഇന്ത്യാവിഷനായി കടം വാങ്ങിയ കേസിൽ എം കെ മുനീറിന് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ്  കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു മാസത്തിനകം 2 കോടി 60 ലക്ഷം രൂപ മടക്കി നല്കിയില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം. ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് ഡയറ്കടറായിരുന്ന ജമാലുദ്ദീന്‍ ഫാറൂഖിയും കേസില്‍ പ്രതിയാണ്. ചാനലിന്റെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്ന  2012 കാലത്ത് കോഴിക്കോട് സ്വദേശി മുനീർ അഹമ്മദില്‍ നിന്ന്  1 കോടി 34 ലക്ഷം വാങ്ങിയ ശേഷം 2013ൽ നല്കിയ ചെക്ക് മടങ്ങിയതാണ് കേസ്.

അതേസമയം വിധിയ്‌ക്കെതിരെ അപ്പീല്‍ നല്കുമെന്ന് എം കെ മുനീർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories