കോഴിക്കോട് മാവൂർ റോട്ടിലെ ആധുനിക ശ്മശാനം സ്മൃതി പഥം നാടിന് സമർപ്പിച്ചു. ശ് മശനത്തിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ആധുനികതയും അഴകും സമന്വയിപ്പിച്ച് നിർമിച്ച കേരളത്തിലെ ഏറ്റവും മികവുറ്റ ശ്മശാനമാണ് കോഴിക്കോട് മാവൂർ റോട്ടിൽ യാഥാർത്ഥ്യമായിരിക്കുന്നത്. മാവൂർ റോഡിലെ പഴയ ശ്മശാനം പൊളിച്ചു മാറ്റം വരുത്തി കൊണ്ടാണ് വാസ്തുവിദ്യയിലും സാങ്കേതികവിദ്യയിലും പ്രതിപദം നിർമ്മിച്ചിരിക്കുന്നത്.
കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കിവരുന്ന അഴക് ശുചിത്വ പ്രോട്ടോകോൾ അനുശാസിച്ചു കൊണ്ടാണ് ഇതിന്റെ നിർമ്മാണവും പരിപാലനവും നടത്തിവരുന്നത്. നോർത്ത് എംഎൽഎയുടെ നിയോജകമണ്ഡലം വികസന ഫണ്ടിൽനിന്ന് 2.8 കോടി രൂപയും കോർപ്പറേഷന്റെ പദ്ധതിയിൽ വകയിരുത്തിയ 4.92 കോടി രൂപയും ഉപയോഗിച്ചാണ് സ്മൃതി പദം നിർമ്മിച്ചിരിക്കുന്നത്.
വ്യത്യസ്ത ജാതി മതസ്ഥർക്ക് അവരവരുടെ ആചാരപ്രകാരം സംസ്കാരം നടതുന്നതിനുള്ള സൗകര്യവും സ്മൃതി പദത്തിൽ ഒരുക്കിയിട്ടുണ്ട്. ഗ്യാസ് ഇലക്ട്രിക് ചൂള എന്നിങ്ങനെ മൂന്നുതരത്തിൽ സംസ്കാരം നടത്തുന്ന സൗകര്യമണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. മരണനന്തര ചടങ്ങുകൾക്കുള്ള എല്ലാവിധ സാധനങ്ങളും ഇവിടെ ലഭ്യമാണ്.
ചിതാഭസം സൂക്ഷിക്കുന്നതിനുള്ള ലോക്കർ, അനുശോചനം നടത്തുന്നതിനുള്ള ഹാൾ ലൈവ് സ്ട്രീമിലൂടെ ശവസംസ്കാരം കാണുന്നതിനുള്ള സൗകര്യം തുടങ്ങിയവയും സ്മൃതിപദത്തിൽ ഒരുക്കിയിട്ടുണ്ട്. സംസ്കാരത്തിന് കുറഞ്ഞ ഫീസ് മാത്രമാണ് ഈടാക്കുന്നത്. പരിപാടിയിൽ മേയർ ബീന ഫിലിംപ്പ്, എംഎൽഎ തോട്ടത്തിലെവീന്ദ്രൻ, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവൻ എന്നിവരും പങ്കെടുത്തു.