കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗി കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീണ് മരിച്ച നിലയിൽ. തലശ്ശേരി സ്വദേശി അസ്കർ ആണ് മരിച്ചത്. ഒമ്പതാം വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നു അസ്കർ 32-ാം വാർഡിൽ നിന്നുമാണ് താഴേക്ക് പതിച്ചത്.
മഞ്ഞപ്പിത്തത്തെ തുടർന്ന് ഇക്കഴിഞ്ഞ 12ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു അസ്കർ. അന്നുമുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അസ്കറിനെ ഇന്നലെ രാത്രി മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് നടത്തി അന്വേഷണത്തിലാണ് അസ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.