ഹോളി ആഘോഷത്തിനിടെ വടകരയിലെ ലോഡ്ജിൽ മലയാളികളും ഇതര സംസ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടി. കൂട്ടത്തല്ലിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വടകര പ്ലാനറ്റ് ലോഡ്ജിലാണ് സംഭവം. ലോഡ്ജിലെ സ്ഥിരതാമസക്കാർ തമ്മിൽ മദ്യലഹരിയിൽ ഉണ്ടായ വാക്ക്തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെയും രണ്ടു മലയാളികളെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.