കോഴിക്കോട് ഉള്ളിയേരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് സർവേയർ വിജിലൻസിന്റെ പിടിയിൽ. മുണ്ടോത്ത് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിലെ ഹെഡ് സർവേയർ മുഹമ്മദ് എൻ കെ ആണ് വിജിലൻസിന്റെ പിടിയിലായത്. പരാതിക്കാരന് അനുകൂലമായ രീതിയിൽ തീരുമാനമെടുക്കുന്നതിന് പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ 10,000 രൂപ നൽകാമെന്ന് സമ്മതിക്കുകയായിരുന്നു . ഉടൻ തന്നെ പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയും വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഉള്ളിയേരിലെ ഹോട്ടലിൽ എത്തി പണം കൈമാറുന്നതിനിടെയാണ് പ്രതി യെ പിടികൂടിയത്.