മുസ്ലീം മതപണ്ഡിത സംഘടനയായ സമസ്ത ഉന്നതാധികാര സമിതിയായ മുശാവറയിൽ പോര് തുടരുന്നു.മുശാവറ യോഗവിവരം താൻ ചോർത്തി നൽകിയെന്ന് ഉമർ ഫൈസി മുക്കത്തിൻ്റെ ആരോപണം ഗീബൽസിയൻ നയത്തിൻ്റെ ഭാഗമാണെന്ന് ബഹാവുദ്ദീൻ നദ് വി പറഞ്ഞു.
മുശാവറ യോഗത്തിൽ ഉമ്മർ ഫൈസി കള്ളന്മാർ എന്ന ബഹുവചനം തന്നെ ഉപയോഗിച്ചിരുന്നു.ഉമ്മർ ഫൈസിയോട് ജിഫ്രി തങ്ങൾ മാറിനിൽക്കാൻ പറഞ്ഞിട്ടും മാറിനിന്നില്ലെന്നും നദ് വി പറഞ്ഞു