കോഴിക്കോട് കൂടരഞ്ഞിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഏറെ നാളായി പ്രദേശത്ത് കറങ്ങി നടന്ന പുലിയാണ് കൂട്ടിൽ അകപ്പെട്ടത്. മുൻപ് പ്രദേശത്ത് ഒരു വീട്ടമ്മയെയും ആടിനെയും ഉൾപ്പെടെ പുലി ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലത്ത് കൂട് സ്ഥാപിച്ചത്. ഈ കൂട്ടിലാണ് പുലി അകപ്പെട്ടത്.