കോഴിക്കോട് വടകരയിൽ ജില്ലാ നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധം നടത്തിയവർക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന് സിപിഐഎം നേതൃതലത്തിൽ ധാരണ. മേൽഘടകങ്ങളിലെ അംഗങ്ങളെ കീഴ്ഘടകങ്ങളിൽ ഉള്ളവർ നിശ്ചയിക്കുന്ന പതിവ് പാർട്ടിയിൽ ഇല്ലെന്ന ബോധ്യം അംഗങ്ങൾക്ക് വേണമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഇടപെടലുകൾ നടത്തുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും അംഗങ്ങൾ ജാഗ്രത പാലിക്കണമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് വ്യക്തമാക്കി.