പെൺകുട്ടിയെ തിരിച്ചിരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നിയമനടപടിയുമായി പൊലീസ്. പെൺകുട്ടിയുടെ പിതാവിൽ നിന്നും പിഴ ഈടാക്കും. ബോധവൽക്കരണവും പൊലീസ് നൽകും. കോഴിക്കോട് മാവൂർ പൊലീസ് ആണ് നടപടിയുമായി മുന്നോട്ട് നീങ്ങുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ പെൺകുട്ടി തിരിഞ്ഞിരുന്ന് മൊബൈലിൽ കളിക്കുന്നത് മറ്റൊരു യാത്രക്കാരൻ വീഡിയോയിൽ പകർത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾക്ക് ഹെൽമെറ്റും ഉണ്ടായിരുന്നില്ല. കോഴിക്കോട് മാവൂർ തെങ്ങിലക്കടവിലായിരുന്നു സംഭവം. ഈ ദൃശ്യം ലഭിച്ചതോടെയാണ് പൊലീസ് നിയമ നടപടി തുടങ്ങിയത്. നിയമനടപടിക്ക് ആസ്പദമായ ദൃശ്യങ്ങൾ കാണാം.