മഹാകുംഭമേളയ്ക്കിടെ മാല വിൽക്കാനെത്തി വൈറൽ താരമായി മാറിയ 'മൊണാലിസ’ എന്ന പെൺകുട്ടി കോഴിക്കോട് വരുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട് ചെമ്മണൂരിൽ മൊണാലിസ എത്തുന്നത്. താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വിഡിയോ ബോബി ചെമ്മണ്ണൂർ പങ്കുവെച്ചു.
വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.മഹാകുംഭമേളയ്ക്കിടെ നിരവധി ആളുകൾ കാണാനെത്തുകയും വൈറൽ ആവുകയും ചെയ്ത പെണ്‍കുട്ടിയാണ് മൊണാലിസ. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മാല വില്‍പ്പനക്കാരിയായ 'മൊണാലിസ' എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കിയത്.
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണാലിസ. വൈറൽ ആയതിന് പിന്നാലെ പെൺകുട്ടിയെ തേടി നിരവധി ആളുകൾ എത്തിയതോടെ ഉപജീവമാർഗമായിരുന്ന മാല വിൽപ്പന അവസാനിപ്പിക്കേണ്ടി വന്നിരുന്നു. കാണാൻ എത്തുന്നവരുടെ തിക്കും തിരക്കും വർധിച്ചതോടെ മൊണാലിസയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.