കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരന്‍ മരിച്ചു. പാറോലക്കുന്ന് സ്വദേശി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചിക്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.
സംഭവത്തിൽ താമരശ്ശേരി ഹയർസെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാനും നിർദേശമുണ്ട്.