Share this Article
Union Budget
ചക്ക തലയിൽവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
വെബ് ടീം
6 hours 27 Minutes Ago
1 min read
jackfruit

കോഴിക്കോട്: വസ്ത്രം അലക്കിക്കൊണ്ടിരിക്കെ ചക്ക തലയിൽവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വീട്ടിൽ വസ്ത്രങ്ങൾ അലക്കുമ്പോൾ പ്ലാവിൽനിന്ന് ചക്ക ദേഹത്തുവീണാണ് പരിക്കേറ്റത്.

പരിക്കേറ്റ് അബോധാവസ്ഥയിലായ മിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നട്ടെല്ലിന് ക്ഷതം പറ്റിയ മിനി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ്: പാലക്കോട്ട് ഉണ്ണികൃഷ്ണൻ. മക്കൾ: നികേഷ്, നിഷാന്ത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories