കോഴിക്കോട് ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചോറോട് ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസർ ആണ് മരിച്ചത്.
വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. വടകര സെൻ്റ് ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അൻസാർ - സീനു ദമ്പതികളുടെ മകളാണ്.