കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസിയും ലോറിയും കാറും കൂട്ടിയടിച്ച് ഉണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു. അശ്രദ്ധമായാണ് അപകട വളവിൽ വാഹനം ഓടിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അപകട വളവിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർ ഓടത്തെരുവ് സ്വദേശി ജംഷീദലിക്കെതിരെപൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന എലത്തൂർ സ്വദേശി മുഹമ്മദ് മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ 12 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്.
അപകട സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നടപടി . കാർ യാത്രികനായ മധുദും സംഘവും സഞ്ചരിച്ച കാർ ലോറിയെ മറി കടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസ് കെഎസ്ആർടിസി ബസ്സിനും ലോറിക്കും ഇടയിൽ കുടുങ്ങി പോവുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായിരുന്ന ഒൻപത് പേർക്കും കാറിൽ മധുദിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റു. നിയന്ത്രണം വിട്ടു മറിഞ്ഞ് ലോറിയിൽ നിന്നും ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണകിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.