താമരശ്ശേരി ഷഹബാസ് കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഊമ കത്ത്. താമരശ്ശേരി സ്‌കൂള്‍ പ്രിന്‍സിപ്പലിനാണ് വിദ്യാര്‍ത്ഥികളെ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ലഭിച്ചത്. സംഭവത്തില്‍ താമരശ്ശേറി പൊലീസ് കേസെടുത്തു.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ നാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ നാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. പിതാവിന്റെ അമ്മ സൽമാബീവിയുടെ കൊലപാതകത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി, അഫാനെ ഇന്നലെ ജയിലിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലും പെൺസുഹൃത്തിനെയും സഹോദരൻ അഫ്സാനെയും കൊലപ്പെടുത്തിയ കേസിലും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.