Share this Article
Flipkart ads
കരവാനിനകത്ത് രണ്ട് പേര്‍ മരിച്ച സംഭവം; മരണ കാരണം ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചത്
Two Dead in Caravan

കോഴിക്കോട് വടകരയില്‍ കരവാനിനകത്ത് രണ്ട് പേര്‍ മരിച്ചത് ജനറേറ്ററില്‍ നിന്നുള്ള വിഷപുക മൂലമെന്ന് കണ്ടെത്തല്‍. വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പുറം തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജനറേറ്റര്‍ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവര്‍ത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാന്‍ കാരണം. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി സുജിത്ത് ശ്രീനിവാസന്‍, അസി പ്രൊഫസര്‍ പി പി അജേഷ് എന്നിവര്‍ കാരവനില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് നഗര മധ്യത്തില്‍ വാഹനത്തിനകത്ത് രണ്ട് യുവാക്കള്‍ വിഷപുക ശ്വസിച്ച് മരിച്ചത്. 4 മണിക്കൂര്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍കൊടുവില്‍ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories