കോഴിക്കോട് പയ്യോളിയില്‍ എട്ടാം ക്ലാസുകാരനായ ഫുട്‌ബോള്‍ താരത്തിന് ക്രൂരമര്‍ദനം. പരിശീലനം കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ മറ്റൊരു സ്‌കൂളിലെ കുട്ടികളാണ് മര്‍ദിച്ചത്. പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് വൈകിയെന്ന് ആരോപണം. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.