കോഴിക്കോട് : സംസ്ഥാനത്ത് ബീഫ് വില കൂടും. ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷനാണ്കന്നുകാലികള്‍ക്ക് വില വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ഇറച്ചി വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. മേയ് 15 മുതല്‍ വില വര്‍ധനവ് നടപ്പാക്കാനാണ് കോഴിക്കോട് നടന്ന യോഗത്തിന്റെ തീരുമാനം. കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്, തുകല്‍, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് ഇറച്ചി വില വര്‍ധിപ്പിക്കാനുള്ള കാരണം.
കന്നുകാലികളുടെ വില കൂടുന്ന സാഹചര്യ ത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് കാലിക്കറ്റ് ടവറിൽ അടിയന്തര ജില്ലാ ജനറൽ ബോഡി യോഗം ചേർന്നു. ഈ യോഗത്തിലാണ് തീരുമാനം. കെ.പി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു . കോതിയിൽ നശിച്ചു കിടക്കുന്ന അറവുശാല പൊളിച്ചു മാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള അറവുശാല പണിതു തരാമെന്ന വാഗ്ദാനം കോഴിക്കോട് കോർപ്പറേഷന്റെ വാഗ്ദാനം അധികാരികൾ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.