കാണികളിൽ ആവേശത്തിരയുയർത്തി ബേപ്പൂർ ഇൻ്റെർനാഷണൽ വാട്ടർ ഫെസ്റ്റിവൽ. ഫെസ്റ്റിവലിനോട് അനുബന്ധിച്ച നടത്തിയ വ്യോമസേനയുടെ എയർ ഷോയും,പാര മോട്ടോറിങ്ങും പട്ടം പറത്തലും കാണികളിൽ വ്യത്യസ്ഥമായ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റിവൽ കാണാൻ വിവിധ ഇടങ്ങളിൽ നിന്നും നിരവധി ആളുകളാണ് എത്തിയത്. വെയിലിനെയും മഞ്ഞിനേയും വകവെക്കാതെ കൈ കുഞ്ഞുങ്ങളും പ്രായമായവർ വരെയും ഫെസ്റ്റിവലിന്റെ ഭാഗമായി.
കഴിഞ്ഞ മൂന്ന് തവണത്തെക്കാൾ വലിയ ജനവാലിയാണ് ഇത്തവണഉള്ളത്.ബ്രേക്ക് വാട്ടറിൽ നടന്ന സ്റ്റിക് ഓൺ ടോപ് കയാക്കിങ് മത്സരം ആളുകളെ ആവേശ കൊടുമുടിയിലെത്തിക്കുകയായിരുന്നു. മെൻ സിംഗിൾ, വിമൻ സിംഗിൾ എണ്ണിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
കേരളത്തിനകത്തും പുറത്തുമായി 72 ഓളം ആളുകളാണ് ഈ മത്സരത്തിൽ പങ്കുചേർന്നത്. പുരുഷ കരുത്തിൽ ആൽഫി ടോംബിയും സ്ത്രീ കരുത്തിൽ ശില്പക് ആറും ഒന്നാം സ്ഥാനം കരസ്തമാക്കി. മത്സരാർത്ഥികൾക്ക് ക്യാഷ് അവർഡും വിതരണം ചെയ്തു.
തുറമുഖത്ത് നയന മനോഹരം തീർത്ത് ഇന്ത്യൻ നേവിയുടെ ഐ എൻ എ സ് കബ്രയും, കോസ്റ്റ് ഗാർഡിന്റെ ഐ സി ജി എ സ് അനഗും, കുട്ടികൾക്ക് മികച്ച അനുഭവമായിരുന്നു . ഓളപരപ്പിലൂടെയുള്ള യാത്ര പഴയ കാല ഓർമകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള കാഴ്ചകളായിരുന്നു.
പല വർണ്ണങ്ങളിലും രൂപങ്ങളിലും നിർമ്മിച്ച പട്ടം പറത്തൽ ശ്രദ്ധേയമായി. നാട്ടിൻ പുറത്തുകാരെ സംബന്ധിച്ച് ഫ്ലൈ ബോർഡ് ഡെമോ അത്ര കണ്ട് പരിചിതരല്ലാത്തവരാണ് അതുകൊണ്ട് തന്നെ വെള്ളത്തിലൂടെ ഉള്ള അതിവേഗ കുത്തിപ്പുകൾക്ക് സാക്ഷ്യം വഹിച്ചത് നിരവധി കാണികളാണ്.കേരളീയരും വിദേശികളും നിറഞ്ഞാടിയ ഫെസ്റ്റിവലിന്റെ പത്തരമാറ്റ് ബേപ്പൂരിൽ പോയി തന്നെ ആസ്വാദിക്കേണ്ട ഒന്ന് തന്നെയായിരുന്നു.
കോഴിക്കോട്ടുകാർ എന്നും ഭക്ഷണ പ്രിയരാണ്. സൽക്കാരത്തിലും ഭക്ഷണത്തിലും മുൻ നിരയിൽ. വനിത സംരംഭകരുടെ ഭക്ഷ്യമേള രുചിപെരുമ കൊണ്ട് ശ്രദ്ധേയമായിരുന്നു.ഗുണമേന്മയുള്ളതും സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങൾ മുതൽ രുചി ലോകത്തെ പുത്തൻ തരംഗങ്ങളുടെ നിരതന്നെയായിരുന്നു നൂറോളം സ്റ്റാളുകളിൽ ഒരുക്കിയിരുന്നത്. വെൽകം ഡ്രിങ്കിൽ മുതൽ ആളുകളുടെ കിളി പറത്തിയ ഐറ്റംസും ഇവിടെ സുലഭമായിരുന്നു.
ഗതാഗതം സുഗമമാക്കാൻ ബേപ്പൂർ ചാലിയം ജലപാതയിൽ പ്രത്യക ജങ്കാറും സർവീസ് നടത്തിയത് ആളുകൾക്ക് ഏറെ ഉപകാര പ്രദമായിരുന്നു. എം ടി യുടെ സാന്നിധ്യo അറിയിക്കാനും സംഘടകർ മറന്നിട്ടില്ല.
വൈകീട്ട് നടന്ന ഡ്രോൺ ഷോയിൽ ആകാശത്തു എം ടിയുടെ രൂപം തീർത്തപ്പോൾ കോഴിക്കൂട്ടുകാരുടെ മനം നിറഞ്ഞു. സംഗീത ആസ്വാദകരെ പിടിച്ചുലയ്ക്കുന്നതായിരുന്നു ഹരിശങ്കർ നയിച്ച ഗാനമേളയും.
സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും നിര്യാണത്തെ തുടർന്ന് വാട്ടർ ഫെസ്റ്റിവൽ മാറ്റി വെച്ചത് ചെറുപ്പക്കാരിൽ ചെറിയ നിരാശ തോന്നിപ്പിച്ചിരുന്നു.
ആഘോഷം രണ്ട് ദിവസം മാത്രം ഉള്ളു എന്നതും വലിയ നിരാശ ഉളവാക്കുന്നുവെന്നും ഫെസ്റ്റിവൽ ഇനിയും നീട്ടി കൊണ്ട് പോകണമെന്നുമാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസുകാരും തിരക്ക് നിയന്ത്രിക്കുന്ന തിരക്കിലാണ്.പരിപാടി ഉഷാറായത്തിൽ പിന്നെ സംഘടകരും ഹാപ്പിയാണ്
ഇനി അടുത്ത വർണ വിസ്മയ കാഴ്ചക്കായി കാത്തിരിക്കുകയാണ്. നാല് ചുമരിനുള്ളിൽ മാത്രം ഒതുങ്ങി കൂടുന്ന പലർക്കും ഒരുക്കിയത് ഏക്കാലത്തും ഓർമിച്ചു വെക്കാൻ ആവുന്ന നവ്യനുഭവം തന്നെയായിരുന്നു.