കോഴിക്കോട് അരയിടത്ത് പാലത്ത് ബസ്മറിഞ്ഞു ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. മേത്തോട്ടുതാഴം സ്വദേശി മുഹമ്മദ് സാനിഹ് ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 27 കാരനായ സാനിഹ് സഞ്ചരിച്ച ബൈക്കിൽ ഇടിച്ച ശേഷമാണ് ഇന്നലെ വൈകുന്നേരം അരയിടത്ത് പാലം ഇറക്കത്തിൽ ബസ് മറിഞ്ഞത്. അപകടത്തിൽ 56 പേർക്ക് പരിക്കേറ്റിരുന്നു.