താമരശേരിയിൽ മർദ്ദനമേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷഹബാസിന്റെ വലത് ചെവിയുടെ മുകളിലായി തലയോട്ടി തകർന്ന നിലയിലാണ്. കട്ടിയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തെ തുടർന്നാണ് പരിക്കേറ്റതെന്നാണ് കണ്ടെത്തൽ.
തലയ്ക്ക് പിന്നിലേറ്റ അതി ശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കട്ടിയേറിയ ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദനം. വലതുചെവിയുടെ മുകളില്‍ തലയോട്ടി പൊട്ടിയെന്നാണ് പോസ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരിക രക്തസ്രാവമുണ്ടായി തലച്ചോറിലടക്കം വ്യാപിച്ചിരുന്നു. ഇന്നലെ പുലർച്ചെ മുതൽ വെന്‍റിലേറ്ററിലായിരുന്ന ഷഹബാസ് മരുന്നുകളോട് പ്രതികരിക്കുന്ന അവസ്ഥയിലായിരുന്നില്ല. അർധരാത്രിയോടെ സ്ഥിതി വഷളായി. ഒരു മണിയോടെ മരണം സ്ഥിരീകരിച്ചു.