Share this Article
ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു, പിന്നാലെയെത്തിയ ബസ് സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു; ദമ്പതികള്‍ മരിച്ചു
വെബ് ടീം
posted on 15-10-2023
1 min read
BIKE ACCIDENT COUPLES DIED


കോഴിക്കോട് മലാപ്പറമ്പ് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. 

ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിച്ചത്. 

ഈ സമയം തൊട്ടുപിന്നാലെ വന്ന ബസ് സ്‌കൂട്ടറില്‍ വന്നിടിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. ദമ്പതികള്‍ ബാലുശ്ശേരി ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു. ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇവർക്ക് 13ഉം 11ഉം വയസ്സുള്ള കുട്ടികളുണ്ട്.

സ്‌കൂട്ടറിനൊപ്പം ഒരു ബൈക്കും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നു. എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസുകള്‍ അമിത വേഗത്തിലായിരുന്നില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories