കോഴിക്കോട് താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം.താമരശ്ശേരി അരയത്തും ചാലില്‍ സ്വദേശി ഫായിസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഫായിസിനെ ചുടലമുക്കിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. വീട്ടില്‍ ബഹളം വച്ചതിനു പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
എംഡിഎംഎ വിഴുങ്ങിയതായി ഫായിസ് പൊലീസിനോട് പറഞ്ഞു.പരിശോധനയ്ക്കായി ഫായിസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്മാറ്റി.നേരത്തെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഫായിസ്