കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം. മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്ന സ്ഥിതിയിലാണ്.
വീടുകള്‍ക്ക് സമീപം കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
ഇടുക്കി അടിമാലി ടൗണിന് സമീപം ജനവാസ മേഖലയില്‍ വീടുകള്‍ക്ക് സമീപം കാണപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ പിടികൂടി നീക്കി.അഞ്ച് അടിയോളം നീളം വരുന്ന ആറ് വയസ്സ് പ്രായമുള്ള പെണ്‍മുര്‍ഖന്‍ പാമ്പിനെയാണ് പിടികൂടി നീക്കിയത്.പാമ്പിനെ പ്ലാംബ്ല ഓഡിറ്റ് വണ്‍ വനമേഖലയില്‍ തുറന്നു വിട്ടു.
അടിമാലി ടൗണിന് സമീപം സ്റ്റെല്ലാ മേരീസ് റോഡില്‍ വീടുകള്‍ക്ക് സമീപത്തായിട്ടായിരുന്നു മൂര്‍ഖന്‍ പാമ്പിനെ സമീപവാസികള്‍ കണ്ടത്.തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം അടിമാലി ഫോറസ്റ്റ് റേഞ്ച് സ്‌നേക്ക് റെസ്‌ക്യു ടീമിനെ അറിയിച്ചു.റെസ്‌ക്യൂ ടീം അംഗം കെ ബുള്‍ബേന്ദ്രന്‍ സ്ഥലത്തെത്തുകയും പാമ്പിനെ പിടൂകൂടി നീക്കുകയും ചെയ്തു.
അഞ്ച് അടിയോളം നീളം വരുന്ന ആറ് വയസ്സ് പ്രായമുള്ള പെണ്‍മുര്‍ഖന്‍ പാമ്പിനെയാണ് പിടികൂടി നീക്കിയത്.പാമ്പിനെ പ്ലാംബ്ല ഓഡിറ്റ് വണ്‍ വനമേഖലയില്‍ തുറന്നു വിട്ടു.