വേനല്‍ ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ടെങ്കിലും കോഴിക്കോട് ജില്ലയില്‍ മാത്രം 32 ഡിഗ്രി സെല്‍ഷ്യസാണ് ചൂടിന്റെ വ്യാപ്തി. നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ചൂടു കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാവിലെ 7 മണിക്ക് 20 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ആരംഭിക്കുന്ന ചൂട് ഉച്ചയ്ക്ക് 12 മണിയാകുമ്പോഴേക്കും 32 ഡിഗ്രിസെല്‍ഷ്യസ്വരെ എത്തി നില്‍ക്കുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും ചേര്‍ന്ന് യഥാര്‍ത്ഥ താപനിലയേക്കാള്‍ ഉയര്‍ന്ന ചൂടാണ് അനുഭവപ്പെടുക. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്.സൂര്യഘാതം ഏല്‍ക്കാനും നിര്‍ജ്ജലീകരണത്തിനും സാധ്യത ഉണ്ട് .
അതിനാല്‍ തന്നെ തുറസ്സായ സ്ഥലങ്ങളില്‍ 11 മുതല്‍ 3 വരെ മറ്റ് ജോലികളില്‍ ഏര്‍പ്പെടാതിരിക്കണം. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ പകല്‍ സമയത്തെ പുറം ജോലികളുടെ സമയം ക്രമീരിച്ചുകൊണ്ട് മുന്നറിയിപ്പ് ഉണ്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും വകവയ്ക്കാതെയാണ് ഒരു കൂട്ടം ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നത്.
നഗരത്തിലെ പല ഇടങ്ങളിലും സ്ഥിതി ഇത് തന്നെയാണ്. എല്ലാ കാലത്തേയും പോലെ തന്നെ വേനല്‍കാലമായാല്‍ പല ഇടങ്ങളിലും തണ്ണീര്‍ പന്തലുകള്‍ സജീവമായിരിക്കും. കച്ചവടക്കാര്‍ക്കും യാത്രകാര്‍ക്കും ഒരു പോലെ ആശ്വാസമാണ് ഈ തണ്ണീര്‍ പന്തല്‍.
.