സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചന ഹര്‍ജി റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റഹീമിന്റെ മോചനം സംബന്ധിച്ച ഉത്തരവ് ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കഴിഞ്ഞ അഞ്ചു തവണ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു.സാങ്കേതിക കാരണങ്ങളെ തുടര്‍ന്നായിരുന്നു നടപടി.
2006ലാണ് സൗദി പൗരനായ 15 കാരന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റഹീം ജയിലില്‍ ആയത്. ദയധനം നല്‍കിയതിനെ തുടര്‍ന്ന് റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു.