ഒരു മാസം മുൻപ് വിവാഹിതയായ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. ചേലിയ സ്വദേശിനി ആർദ്ര ബാലകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് ആർദ്രയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി രണ്ടിനായിരുന്നു വിവാഹം നടന്നത്. സംഭവത്തിൽ പയ്യോളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം വ്യക്തമല്ലെന്നും ഇന്നലെ അമ്മയെ വിളിച്ചപ്പോഴും മകൾ സന്തോഷവതിയായാണ് സംസാരിച്ചിരുന്നതെന്നും ആർദ്രയുടെ അമ്മാവൻ അരവിന്ദൻ പറഞ്ഞു.