കോഴിക്കോട് ബാലുശേരിയില്‍ മൂന്ന് വയസുകാരി കുളത്തിൽ മുങ്ങിമരിച്ച നിലയിൽ . ഡാര്‍ജിലിങ്ങ് താരാബാരി സ്വദേശി രജത് ഥാപ്പയുടെ മകള്‍ റോജി ഥാപ്പയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറപ്പീടിക പേരാറ്റും പൊയില്‍ രാജന്റെ ഉടമസ്ഥയിലുള്ള ഫാമിനോട് ചേര്‍ന്നുള്ള കുളത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.ബാലുശേരി ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടി അബദ്ധവശാല്‍ കാല്‍ വഴുതി കുളത്തില്‍ വീണതാകാമെന്നാണ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.