കോഴിക്കോട് ചെക്യാട് പതിമൂന്നുകാരൻ ഇന്നോവ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. വളയം പൊലീസാണ് കേസെടുത്തത്. ഇന്നോവ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സമൂഹമാധ്യമത്തിൽ പ്രചരിച്ച റീൽസ് വീഡിയോ ഉൾപ്പെടെ പൊലീസിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു സമൂഹമാധ്യമത്തിൽ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നത്. സംഭവത്തിൽ 13 കാരൻ്റെ പിതാവിൽ നിന്നും പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് വളയം പൊലീസ് നാദാപുരം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. മോട്ടോർ വാഹന വകുപ്പും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും.