കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് വധ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ കഴിയുന്ന ആറു പേരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കുക. കഴിഞ്ഞ വ്യാഴാഴ്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയായിരുന്നു. ചൊവ്വാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിച്ചുവെങ്കിലും, വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ആറു പ്രതികൾക്കും ജാമ്യം നൽകരുതെന്നാണ് ഷഹബാസിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ ആരോപിച്ചിരുന്നു.