കോഴിക്കോട് വടകരയില്‍ ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയില്‍. പ്രതി ഷെജീലിനെ കോയമ്പത്തൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ദൃഷാന കോമയിലായിരുന്നു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതില്‍ നടപടി
തിരുവനന്തപുരം വഞ്ചിയൂരിലും സെക്രട്ടേറിയേറ്റിന് മുന്നിലും കൊച്ചി കോർപ്പറേഷന് മുന്നിലും വഴിയടച്ച് സമ്മേളനവും സമരവും നടത്തിയെന്ന കേസിൽ വിവിധ രാഷ്ടീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവണം. സിപിഐ സംസ്ഥാന സെക്രട്ടറിബിനോയ് വിശ്വം ,പന്ന്യൻ രവീന്ദ്രൻ ,കടകംപള്ളി സുരേന്ദ്രൻ , എം.വിജയകുമാർ ,മുഹമ്മദ് ഷിയാസ് ,ഡൊമിനിക് പ്രസൻ്റേഷൻ, ജോയിൻ്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കൽ MLA മാരായ - VK പ്രശാന്ത് , വി. ജോയി , ടി.ജെ വിനോദ് എന്നിവരാണ് നേരിട്ട് ഹാജരാവേണ്ടത്. വഴിയടച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞത് മൗലികാവകാശ ലംഘനവും കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനവുമാണെന്ന ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് രാവിലെ 10.15 ന് ജസ്റ്റീസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബഞ്ച് പരിഗണിക്കും.