താമരശ്ശേരിയിലെ 15 കാരൻ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനെതിരെ ഇന്നും പ്രതിഷേധം. പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. കൊലക്കേസ് പ്രതികളായ വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത് എന്നാണ് ഇവരുടെ ആവശ്യം.