കോഴിക്കോട് വടകരയില്‍ കാരവാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മനോജിന്റെയും ജോയലിന്റെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവുള്ളുവെന്ന് പൊലീസ് അറിയിച്ചു.
സന്തോഷ് ട്രോഫി; അവസാന റൗണ്ടില്‍ കേരളം തമിഴ്‌നാടിനെ നേരിടും
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ടില്‍ കേരളം തമിഴ്‌നാടിനെ നേരിടും. ഹൈദരബാദിലെ ഡെക്കാന്‍ അരീനയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ കേരളം ഡല്‍ഹിക്കെതിരായ ജയത്തോടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.
നാലു കളിയില്‍ നിന്ന് 2 പോയിന്റ് മാത്രമുള്ള തമിഴ്‌നാട് ഏറ്റവും ഒടുവിലാണ്. ഡിസംബര്‍ 27 ന് കാശ്മീരിനെതിരെയാണ് ക്വാര്‍ട്ടര്‍ മത്സരം. ഗ്രൂപ്പ് ബിയില്‍ 7 പോയിന്റുകളുമായി 4 ആം സ്ഥാനത്താണ് കശ്മീര്‍