കോഴിക്കോട് വടകരയിൽ വാഴത്തോട്ടത്തോട് ചേർന്ന് മധ്യവയസ്കൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചോറോട് മലോൽ മുക്കിനടുത്ത് ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടത്. അക്ലോത്ത് നട ശ്മശാന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
പാൽ വാങ്ങാൻ പോകുന്ന സ്ത്രീയും സ്ഥലം ഉടമയുമാണ് മൃതദേഹത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത്. സ്ഥലം ഉടമ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് വടകര പൊലീസ് പരിശോധന നടത്തി. വാഴക്ക് മുകളിൽ നിന്നും സഞ്ചിയിൽ തൂക്കിയ നിലയിൽ മൊബൈൽ ഫോണും കത്തും ലഭിച്ചിട്ടുണ്ട്.