മുസ്ലീം മതപണ്ഡിത സംഘടനയായ സമസ്തയിലെ തർക്കവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന് മുസ്ലീം ലീഗിൽ തീരുമാനം. നിലവിൽ സമസ്തയിലെ വലിയൊരു വിഭാഗം ലീഗിന് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യത്തിലാണ് തർക്കങ്ങളെക്കുറിച്ച് പ്രതികരിക്കേണ്ടെന്ന് ലീഗ് നേതൃത്വം തീരുമാനമെടുത്തത്.
മുശാവറ യോഗത്തിൽ നിന്നും സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഇറങ്ങിപ്പോയതോടെ നേരത്തെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരെ കൂടി ലീഗ് അനുകൂല വിഭാഗത്തിലേക്ക് മാറ്റി ചിന്തിപ്പിക്കാൻ കഴിയുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.