കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോകുകയായിരുന്ന ബസ് പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത്. അതേസമയം അപകട സമയത്ത് ബസ് അമിതവേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്ന സമയത്ത് വാഹനം റോഡില്‍ തെന്നിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ വ്യക്തമാക്കി. മൂലമറ്റം ഡിപ്പോയിലെ ബസാണ് മറിഞ്ഞത്.